പയ്യന്നൂര്‍: കളക്ഷന്‍ ഏജന്റായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യാപാരി നേതാവിനെ സിപിഎം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ അനൂപ് കിഴക്കേവീട്ടിലിനെതിരേയാണ് നടപടി.
സംഭവത്തില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പെരുമ്പയില്‍ ഉള്ള അനൂപിന്റെ സ്ഥാപനത്തില്‍ ഡെയ്ലി ഡെപ്പോസിറ്റ് കളക്ഷന്‍ എത്തിയ കളക്ഷന്‍ ഏജന്റിനെ കടന്നുപിടിക്കുകയായിരുന്നുവത്രെ.
കുതറിമാറി ഓടിരക്ഷപ്പെട്ട യുവതി ബാങ്ക് സെക്രട്ടറിക്ക് പരാതി നല്കി. സെക്രട്ടറി പാര്‍ട്ടിക്ക് പരാതി കൈമാറിയതിനെ തുടര്‍ന്നാണ് സിപിഎം അംഗമായ അനൂപിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.