പാലക്കാട് : പട്ടാമ്പി ഗ്രീന്‍ പാര്‍ക്കിലെ വാടകവീട്ടില്‍ മധ്യവയസ്കരായ സ്ത്രീയെയും പുരുഷനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇരുവരും വര്‍ഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന വീട്ടിനകത്താണു മരിച്ച നിലയില്‍ കണ്ടത്.
ഷൊര്‍ണൂര്‍ കണയം സ്വദേശികളായ ദേവകി എന്ന ലീലയും ശശിയുമാണു മരിച്ചതെന്നു പോലീസ് പറഞ്ഞു. ദേവകി നിലത്തു മരിച്ചുകിടക്കുന്ന നിലയിലും ശശി കൈഞരമ്പു മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ദേവകിയെ കൊലപ്പെടുത്തിയതിനു ശേഷം ശശി തൂങ്ങിമരിച്ചതാകാമെന്ന നിഗമനത്തിലാണു പോലീസ്. ഇന്നലെ രാത്രിയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കുശേഷമേ മരണകാരണം അറിയാനാകൂ എന്നു പോലീസ് പറഞ്ഞു. ദേവകിക്കു ഭര്‍ത്താവും രണ്ടു മക്കളുമുണ്ടെങ്കിലും വര്‍ഷങ്ങളായി ശശിയുടെ കൂടെയാണു താമസം.
ദേവകി പരിസരത്തെ വീടുകളില്‍ ജോലിക്കു പോകാറുണ്ടെന്നും ശശി കൂലിപ്പണിക്കാരനാണെന്നും പരിസരവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്.
തുടര്‍ന്ന് കെട്ടിടമുടമയെ വിവരം അറിയിക്കുകയായിരുന്നു. ഷൊർണൂര്‍ ഡിവൈഎസ്പി പി.സി. ഹരിദാസന് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.