തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ഞായറാഴ്ച 12 ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട്; ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വിലക്ക്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെല്ലോ അലർട്ട്.നാളെ തൃ​ശൂര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

കേ​ര​ള, ക​ര്‍​ണാ​ട​ക,ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടു​ത്ത മാ​സം മൂ​ന്നു വ​രെ ക​ര്‍​ണാ​ട​ക തീ​രം, കേ​ര​ള തീ​രം, ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത.

Related posts

Leave a Comment