കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്നിന്നെന്ന് സൂചന.
കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോഞ്ഞാശേരി നീനാലി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (23), തൊടുപുഴ ഉടുമ്പന്നൂര്‍ പുത്തന്‍പുരക്കല്‍ ശരണ്യ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 6.3 ഗ്രാം എംഡിഎംഎയും 0.56 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഇരുവരും സുഹൃത്തുക്കളാണ്. രണ്ടു മക്കളുടെ അമ്മയായ ശരണ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്
. ബുധനാഴ്ച വൈകുന്നേരം പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിര്‍വശത്ത് വാഹനപരിശോധന നടത്തുന്നതിനിടെ പാലാരിവട്ടം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. ആല്‍ബിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.