ഫുട്ബോൾ മത്സരത്തിൽ ഹിജാബ് നിരോധനം ശരിവച്ചു ഫ്രഞ്ച് കോടതി

പാ​​രീ​​സ്: ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഹി​​ജാ​​ബ് നി​​രോ​​ധി​​ക്കാ​​ൻ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് കൗ​​ൺ​​സി​​ൽ ഓ​​ഫ് സ്റ്റേ​​റ്റ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഫ്രാ​​ൻ​​സി​​ലെ ഉ​​ന്ന​​ത കോ​​ട​​തി വി​​ധി​​ച്ചു.

നി​​രോ​​ധ​​ന​​ത്തി​​നെ​​തി​​രേ ഹി​​ജാ​​ബ് അ​​നു​​കൂ​​ലി​​ക​​ളാ​​യ വ​​നി​​ത ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് വി​​ധി. ഔ​​ദ്യോ​​ഗി​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഫെ​​ഡ​​റേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​മാ​​ണ് ശി​​രോ​​വ​​സ്ത്ര​​ത്തി​​നു വി​​ല​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്.

മ​​ത്സ​​ര​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​യി ന​​ട​​ത്താ​​നും സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നും ആ​​വ​​ശ്യ​​മാ​​യ വ്യ​​വ​​സ്ഥ​​ക​​ൾ രൂ​​പീ​​ക​​രി​​ക്കാ​​ൻ ഫെ​​ഡ​​റേ​​ഷ​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.

ഫെ​​ഡ​​റേ​​ഷ​​ന്‍റെ നി​​യ​​മാ​​വ​​ലി​​യി​​ലെ ഒ​​ന്നാം ഖ​​ണ്ഡി​​ക അ​​നു​​സ​​രി​​ച്ച് മ​​ത​​ത്തോ​​ടു​​ള്ള ബ​​ന്ധം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന അ​​ട​​യാ​​ള​​മോ വേ​​ഷ​​മോ ക​​ളി​​ക്ക​​ള​​ത്തി​​ൽ ധ​​രി​​ക്കാ​​ൻ പാ​​ടി​​ല്ല.

വ​​രു​​ന്ന​​വ​​ർ​​ഷം പാ​​രീ​​സി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഒ​​ളി​​ന്പി​​ക്സി​​ൽ ഹി​​ജാ​​ബ് നി​​രോ​​ധ​​നം നി​​ല​​വി​​ലു​​ണ്ടാ​​കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല.

 

Related posts

Leave a Comment