പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യത്യാസം; ബ്രി​ട്ടീഷ് പ​രി​സ്ഥി​തി മ​ന്ത്രി രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി സാ​ക്ക് ഗോ​ൾ​ഡ്സ്മി​ത്ത് രാ​ജി​വ​ച്ചു.

സു​ന​കി​ന് പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ക്ക് ഗോ​ൾ​ഡ്സ്മി​ത്തി​ന്‍റെ രാ​ജി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യാ​ണ് ഗോ​ൾ​ഡ്സ്മി​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

സ​ർ​ക്കാ​ർ പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് കാ​ണി​ക്കു​ന്ന​ത​ല്ല പ്ര​ശ്‌​നം, പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ താ​ൽ​പ്പ​ര്യ​മി​ല്ല എ​ന്ന​താ​ണ്- സ്മി​ത്ത് പ​റ​യു​ന്നു. സു​ന​കി​ന്‍റെ ഓ​ഫീ​സ് രാ​ജി വാ​ർ​ത്ത​യോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment