തിരുവനന്തപുരം: നവവധു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോന ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെയും വിപിന്‍റെയും വിവാഹം. കഴിഞ്ഞ ദിവസം ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി മടങ്ങിയപ്പോഴും സന്തോഷവതിയാരുന്നു.
യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിന്‍ ഓട്ടോഡ്രൈവറാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)