ബൈ​​ജൂസ് ഔ​​ട്ട്; ഇ​​നി ഡ്രീം 11 ​​ഇ​​ന്ത്യ

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​യി ഫാ​​ന്‍റ​​സി ഗെ​​യിം ആ​​പ്പാ​​യ ഡ്രീം 11. ​​അ​​ടു​​ത്ത മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ഡ്രീം 11 ​​ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മു​​ക​​ളു​​ടെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​കു​​ക. ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ (ബോ​​ർ​​ഡ് ഫോ​​ർ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ഇ​​ൻ ഇ​​ന്ത്യ) ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചു.

കേ​​ര​​ള പ​​ശ്ചാ​​ത്ത​​ല​​മു​​ണ്ടാ​​യി​​രു​​ന്ന എ​​ഡ്യൂ-​​ടെ​​ക് ക​​ന്പ​​നി​​യാ​​യ ബൈ​​ജൂ​​സ് ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​ർ.

ഡ്രീം 11 ​​എ​​ത്ര തു​​ക മു​​ട​​ക്കി​​യാ​​ണ് സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​തെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. 358 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ക​​രാ​​ർ എ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്.

ബി​​സി​​സി​​ഐ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക സ്പോ​​ണ്‍​സ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു ഡ്രീം 11. ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം മു​​ത​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ജ​​ഴ്സി​​യി​​ൽ ഡ്രീം 11 ​​എ​​ന്ന പേ​​ര് ആ​​ലേ​​ഖ​​നം ചെ​​യ്യ​​പ്പെ​​ടും.

മാ​​ർ​​ച്ചി​​ൽ ബൈ​​ജൂ​​സു​​മാ​​യു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​ർ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. 2019ലാ​​ണ് ബൈ​​ജൂ​​സ് മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​യ​​ത്. സാ​​ന്പ​​ത്തി​​കം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി പ്ര​​ശ്ന​​ത്തി​​ലാ​​ണ് ബൈ​​ജൂ​​സ് എ​​ന്ന് ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

 

Related posts

Leave a Comment