പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: വിദ്യാഭ്യാസ കടാശ്വാസ പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധിയെ തുടർന്ന് വായ്പ എടുത്തവരെ സംരക്ഷിക്കാൻ പുതിയ നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ജോ ബെെഡൻ.
400 ബില്യൺ ഡോളറിന്റെ വിദ്യാഭ്യാസ കടാശ്വാസ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. 26 ദശലക്ഷം വിദ്യാർഥികളാണ് കടാശ്വാസത്തിനായി അപേക്ഷിച്ചിരുന്നത്.
വിദ്യാഭ്യാസ വായ്പ എടുത്തവരെ സഹായിക്കാനുള്ള രണ്ട് പദ്ധതികളാണ് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്. 12 മാസത്തെ താത്കാലിക ഓൺ-റാംപ് റീപേയ്മെന്റ് പ്രോഗ്രാം അതിൽ ഉൾപ്പെടുന്നു.
വിശദാംശങ്ങൾ ഇതുവരെ പൂർണമായി ലഭ്യമല്ലെങ്കിലും ചില വിദ്യാഭ്യാസ വായ്പകളിൽ വിട്ടുവീഴ്ച ചെയ്യാനും ഒഴിവാക്കാനും അല്ലെങ്കിൽ റിലീസ് ചെയ്യാനും അനുവദിക്കുമെന്ന് ബൈഡൻ വിശദീകരിച്ചു.