പെരുമഴക്കാലം; ജില്ലകളിൽ ജാഗ്രത; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;എല്ല ജില്ലകളിലും കൺട്രോൾ റൂം തുറന്നു


തി​രു​വ​ന​ന്ത​പു​രം: പെ​രു​മ​ഴ​യി​ൽ ന​ന​ഞ്ഞ് കേ​ര​ളം. തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​താ നിർദേശമാണ് നൽകിയിരിക്കുന്നത്. ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മറ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

മ​റ്റ​ന്നാ​ൾ വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെയും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധിയാണ്. എ​റ​ണാ​കു​ള​ത്ത് എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​സ​ർ​ഗോഡ് കോ​ളജ് ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കുമാണ് അ​വ​ധി​.

ആ​ല​പ്പു​ഴ​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളും അങ്കണ​വാ​ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്.

എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ ഹ​രി​പ്പാ​ട്, ക​രു​വാ​റ്റ മേ​ഖ​ല​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.​ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

തീ​ര​മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​ണ്. 2018ൽ ​പ്ര​ള​യം ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​ത വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

തൃ​ശൂ​ർ പെ​രി​ങ്ങാ​വി​ൽ റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് ഷൊ​ർ​ണൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പ​ത്ത​നം​തി​ട്ട കു​രു​ന്പ​ൻ​മു​ഴി കോ​സ്‌​വേ​യി​ൽ മ​രം ഒ​ഴു​കി വ​ന്ന് വ​ഴി​യ​ട​ഞ്ഞ​തോ​ടെ 250 കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പ​ന്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ല്‍ കോ​ട്ട​യം പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. മീ​ന​ച്ചി​ലാ​റി​ന്‍റെ സ​മീ​പ​ത്തു​ള്ള വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​താ​ണ് കാ​ര​ണം.

മ​ഴ​യി​ല്‍ ആ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്ന് വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടി​യി​രു​ന്ന​വ​ര്‍ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ 7 സം​ഘ​ങ്ങ​ളെ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട , മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ,തൃ​ശൂ​ർ എ​ന്നി ജി​ല്ല​ക​ളി​ൽ അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ഴ​യു​ടെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ​ത​ല, താ​ലൂ​ക്ക് ത​ല എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളെ​യും ദേ​ശീയ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാ പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മു​ന്ന​റി​യി​പ്പി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ പാ​ടി​ല്ല.

മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കണം. ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽനി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണമാ​യും ഒ​ഴി​വാ​ക്ക​ണം. കേ​ര​ളം ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്. കാ​റ്റ് മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളി​ലും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

Related posts

Leave a Comment