തിരുവനന്തപുരം: തന്റെ ഫോൺകോളുകൾ പോലീസ് നിരീക്ഷിക്കുന്നുവെന്ന് ദേശാഭിമാനി മുൻപത്രാധിപ സംമിതിയംഗം ജി.ശക്തിധരൻ.
ഒരു ഉന്നത നേതാവ് കൈതോലപ്പായയിൽ രണ്ടുകോടിയിലധികം രൂപ കടത്തിയെന്ന് ഫേസ്ബുക്കിലൂടെ ജി.ശക്തിധരൻ ആരോപിച്ചത് വിവാദമായിരുന്നു.
ഇതിനു പിന്നാലെ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് ശക്തിധരൻ പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഫോണിൽ ഒരു ഗൂഢസംഘം അസഭ്യവർഷം ചൊരിയുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് കൂടുതലെന്നും പോലീസ് സേനയിൽതന്നെ ഉള്ളവരാണ് ഇതിനു വഴിയൊരുക്കുന്നതെന്നും ശക്തിധരൻ ആരോപിക്കുന്നു.g