റിയാദ്: അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 558 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. ഇവരിൽ 49 ശതമാനം യമനികളും 48 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 11 പേരെയും സുരക്ഷാ വകുപ്പ് പിടികൂടി. ഒരാഴ്ചയ്ക്കിടെ നിയമലംഘത്തിന് ആകെ 10,710 പേരാണ് അറസ്റ്റിലായത്.
6,070 ഇഖാമ നിയമലംഘകരും 1,569 തൊഴിൽ നിയലംഘകരും പിടിയിലായവരിൽപ്പെടുന്നു. 6,274 നിയമലംഘകരെ രാജ്യത്തുനിന്നു നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.