ന്യൂയോർക്ക്: ഇന്ത്യൻ കമ്പനിയിൽനിന്ന് 50 ലക്ഷം ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അഭിജിത് ദാസ് എന്നയാളാണ് അറസ്റ്റിലായത്.
ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കു മുമ്പു മത്സരിച്ചിട്ടുള്ള ഇയാൾ കക്ഷികളുടെ ഫണ്ട് വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചതായും പരാതിയുണ്ട്.
കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ വിതരണംചെയ്ത ഇന്ത്യൻ കമ്പനിയെയും ഉടമകളായ ഇരട്ട സഹോദരങ്ങളെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഈ സ്ഥാപനത്തിനു നിയമോപദേശം നൽകിയിരുന്നത് ഇയാളായിരുന്നു.