മാന്നാർ: സ്കൂൾ വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തിൽ യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂർ ചേപ്പഴത്തിൽ ലക്ഷം വീട് കോളനിയിൽ മുകേഷ് (34) ആണ് അറസ്റ്റിലായത്.
കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടെ പ്രതിയുടെ ഫോണിൽ സേവ് ചെയ്തിരുന്ന വീഡിയോ കാണിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.
പഠനത്തിൽ പിന്നാക്കം പോയ കുട്ടിയെ അധ്യാപകർ കൗൺസിലിംഗ് ചെയ്തപ്പോൾ വിവരം അറിയുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷാകർത്താക്കൾ മാന്നാർ പോലീസിൽ പരാതി നൽകി.
പ്രതിയെ വീട്ടിൽ നിന്നു മാന്നാർ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.