ഷിഗല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഷിഗല്ലോസിസ്. രോഗം പകരുന്നത് എങ്ങനെ
* മലിനജലത്തിലൂടെ
* കേടായ ഭക്ഷണത്തിലൂടെ
* പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുന്നതിലൂടെ
* ഷിഗല്ലാ ബാധിതരുമായിഅടുത്ത ഇടപഴകുന്നതിലൂടെ
* രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ
ഷിഗല്ല ബാധിച്ച ഒരാളുമായി സന്പർക്കം പുലർത്തിയതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒരാഴ്ച വരെ എടുത്തേക്കാം.
പാൽ, മുട്ട, മത്സ്യമാംസങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്പോൾ ജാഗ്രത പുലർത്തുക. ശീതീകരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളിൽ ഷിഗല്ല ബാക്ടീരിയ കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങൾ
* വയറിളക്കം, പനി, വയറുവേദന
* ഛർദി, ക്ഷീണം, രക്തം കലർന്ന മലം
* ഇടയ്ക്കിടെ മലവിസർജനം നടത്താനുള്ള തോന്നൽ * വയറിളക്കത്തോടൊപ്പം രക്തസ്രാവവുമുണ്ടവാം.
വയറിളക്കരോഗങ്ങൾക്ക് പാനീയ ചികിത്സ
വയറിളക്കരോഗങ്ങളും ഛർദിയും ഉള്ളപ്പോൾ നിർജ്ജലീകരണം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതദാഹം, വരണ്ട ചുണ്ടും നാവും, കുഴിഞ്ഞുതാഴ്ന്ന കണ്ണുകൾ, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം എന്നിവയാണു നിർജ്ജലീ കരണ ലക്ഷണങ്ങൾ. നിർജ്ജലീകണം തടയാൻ പാനീയചികിത്സ പ്രധാനം
ഗൃഹപാനീയങ്ങൾ
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, പഞ്ചസാര, ഉപ്പ് ലായനി
ഒആർഎസ് തയാറാക്കാം
1.കൈകൾ ശുചിയാക്കുക
2.ശുചിയായ പാത്രത്തിൽ ഒരു ലിറ്റർ ശുദ്ധജലം എടുക്കുക
3. ഒആർഎസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലിട്ട് വൃത്തിയുള്ള ഒരു സ്പൂണ് കൊണ്ട് ഇളക്കി പൗഡർ മുഴുവൻ ലയിച്ചു എന്ന് ഉറപ്പുവരുത്തുക.
4.ലായനി അല്പമായിട്ട് ചെറിയ ഇടവേളകളിൽ നല്കുക.ഛർദിയുണ്ടെങ്കിൽ 5-10 മിനിട്ട് കഴിഞ്ഞു വീണ്ടും ലായനി നല്കുക
5.ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം
6. ലായനി എപ്പോഴും മൂടിവയ്ക്കണം
ഒആർഎസ് ലായനി കൊടുക്കുന്നതിനൊപ്പം മറ്റു പാനീയങ്ങളും കുഞ്ഞുങ്ങൾക്കു മുലപ്പാലും നല്കുക..
ഉപ്പ് – പഞ്ചസാര ലായനി ആറു ടീ സ്പൂണ് പഞ്ചസാരയും അര ടീ സ്പൂണ് ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിനുശേഷം ഇടവേളകളിൽ നല്കാവുന്നതാണ്
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ