മോസ്കോ: യുഎസിന്റെയും നാറ്റോയുടെയും സഹായമില്ലാതെ തങ്ങളുടെ പ്രദേശത്ത് യുക്രെയ്ന് ഡ്രോൺ ആക്രമണം നടത്താൻ സാധിക്കില്ലെന്ന് റഷ്യ. മോസ്കോയിൽ യുക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതിന് പിന്നാലെയാണ് റഷ്യ ആരോപണം ഉന്നയിച്ചത്.
യുഎസും നാറ്റോ സഖ്യകക്ഷികളും കീവ് ഭരണകൂടത്തിന് നൽകുന്ന സഹായമില്ലാതെ ഈ ആക്രമണങ്ങൾ സാധ്യമാകില്ല.
പടിഞ്ഞാറൻ രാജ്യങ്ങൾ ഡ്രോൺ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ആക്രമണങ്ങൾ നടത്താൻ ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ചൊവ്വാഴ്ച മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്.
അഞ്ച് ഡ്രോണുകളും തകർത്തതായും ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ സൈന്യം അറിയിച്ചു.
.