സോൻഭദ്ര(ഉത്തർപ്രദേശ്): രാജ്ഗഢ് ഗ്രാമത്തിൽനിന്നു യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മുൻ എംഎൽഎയ്ക്കും രണ്ടു മക്കൾക്കുമെതിരേ പോലീസ് കേസെടുത്തു.
ദുഡ്ഡിയിലെ അപ്നാ ദൾ(എസ്) എംഎൽഎ ആയിരുന്ന ഹരിറാം ചെറോ, മക്കളായ മംഗലം, രാഹുൽ ഇവരുടെ കൂട്ടാളികളായ പ്രിയാംശു, രാംപൂജൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ജൂലൈ ഒന്നിന് അർധരാത്രി അഞ്ചുപേർ ചേർന്ന് തന്റെ വിവാഹിതയായ മകളെ (19) തട്ടിക്കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിലാണു പോലീസ് നടപടി.
ഇതുവരെ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. 2017-2022 കാലഘട്ടത്തിലെ ദുഡ്ഡി എംഎൽഎ ആയിരുന്നു ഹരിറാം ചെറോ.