എസ്ഐ യെ തള്ളിയിട്ട് കൈയൊടിച്ചു; ആശുപത്രിയിൽ ബഹളം  കൂട്ടിയയാളെ സ്റ്റേഷനിലെത്തക്കുന്നതിനിടെയാണ് ആക്രമണം

ആ​റ​ന്മു​ള: മ​ദ്യ​പി​ച്ചു ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ന്ന പേ​രി​ല്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍നി​ന്നു പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന​യാ​ള്‍ എ​സ്‌​ഐ​യെ ത​ള്ളി​താ​ഴെ​യി​ട്ടു.

ആ​റ​ന്മു​ള എ​സ്‌​ഐ സാ​ജു പി. ​ജോ​ര്‍​ജി​ന്‍റെ കൈ ​ഒ​ടി​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കാ​ഞ്ഞി​ര​വേ​ലി സ്വ​ദേ​ശി അ​ഭി​ലാ​ഷ് ക​സ്റ്റ​ഡി​യി​ലാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സാ​ജു പി ​ജോ​ര്‍​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ​ന്‍​മു​ള പോ​ലീ​സ് റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​ണ് പോ​ലീ​സ് റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ല്‍ നി​ന്നും അ​ഭി​ലാ​ഷു​മാ​യി പ​ടി ക​യ​റു​ന്ന​തി​നി​ടെ എ​സ്‌​ഐ സാ​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​സ്‌​ഐ​യെ ഇ​യാ​ള്‍ പി​ടി​ച്ചു​ത​ള്ളി.

താ​ഴെ വീ​ണ​പ്പോ​ള്‍ കൈ​ക്ക് ഒ​ടി​വു​ണ്ടാ​യി. ഉ​ട​ന്‍ ത​ന്നെ മ​റ്റ്‌​പോ​ലീ​സു​കാ​ര്‍ അ​ഭി​ലാ​ഷി​നെ കീ​ഴ​ട​ക്കി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സാ​ജു പി ​ജോ​ര്‍​ജി​ന് കൈ​യി​ല്‍ സ്റ്റീ​ല്‍ റോ​ഡ് ഇ​ടു​ന്ന​തി​നാ​യി ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment