തെന്നിന്ത്യൻ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹ മോചനമായിരുന്നു സമാന്തയുടെയും നാഗ ചൈതന്യയുടെ യും. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ പിരിഞ്ഞ വിവരം സമാന്തയും നാഗ ചൈതന്യയും അറിയിക്കുന്നത്.
2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ പിരിയാനുണ്ടായ കാരണം ഇന്നും വ്യക്തമല്ല.
വിവാഹമോചനത്തിനുശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്.
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം താരം സിംഗിൾ ആയി തുടരുകയാണ്. കരിയറിലെ തിരക്കിലേക്ക് പോയ നാഗ ചൈതന്യ അതിനിടെ പുതിയ പ്രണയം കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു.
നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം പരന്നത്. എന്നാൽ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാൻ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ വാർത്തകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.
അതിനിടെ സാമന്തയും പ്രണയത്തിലാണെന്ന് അവകാശപ്പെടുകയാണ് ആരാധകരിപ്പോൾ. നേരത്തെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഇതെല്ലാം വ്യാജ വാർത്തകളാണെന്ന് സാമന്ത വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം സമാന്ത പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വീണ്ടും ആരാധകരുടെ സംശയത്തിന് കാരണമായിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ സാം വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ. മരണത്തിൽനിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം എന്ന സാമന്തയുടെ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
സാമന്ത പ്രണയത്തിലാണ് അല്ലെങ്കിൽ പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് പോസ്റ്റ് കണ്ട് ആരാധകർ പറയുന്നത്. സാമന്ത ഉടൻ തന്നെ എന്തെങ്കിലും നല്ല വാർത്ത പങ്കുവയ്ക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.