ന്യൂഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതിയും തള്ളി.
ജില്ലാ കോടതി നേരത്തെ അപ്പീൽ തള്ളിയിരുന്നു. ഇനി സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും. സ്റ്റേ ലഭിച്ചിരുന്നെങ്കിൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു.
മേയ് രണ്ടിന് അന്തിമവാദം പൂർത്തിയായി രണ്ടുമാസത്തിനുശേഷമാണ് വിധി പറഞ്ഞത്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം.
എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്നുള്ളത് എന്തുകൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരേ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായി പൂർണേഷ് മോദിയാണ് കേസ് നൽകിയത്.
ജസ്റ്റീസ് ഹേമന്ദ് പ്രചകിന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ രണ്ടുവർഷം തടവ് വിധിച്ചതോടെ രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു.