ഭാര്യയ്ക്ക് കാമുകനുമായുള്ള അടുപ്പം മനസ്സിലാക്കി ഒടുവില്‍ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന വിശാല മനസ്കരായ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്.
1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തവും ഏതാണ്ട് സമാനമായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
ഇത്തരത്തില്‍ വിശാലമനസ്കനായ ഒരു ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്. കാമുകന് ശിവക്ഷ്രേതത്തില് വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം.
കാമുകന് സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍ യുവാവിനെ പിടികൂടി മര്‍ദിക്കുകയും ഇരുവരെയും കെട്ടിയിടുകയും ചെയ്തു.
പ്രകോപിതരായ ഗ്രാമവാസികള്‍ ദമ്പതികളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വിവരം അറിഞ്ഞ് ഭര്‍ത്താവ് തിരികെയെത്തുകയും ഇരുവരെയും ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുയുമായിരുന്നു. യുവതിയുടെ കാമുകന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.