സിനിമ മേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ടിനി ടോം ഒക്കെ പറഞ്ഞില്ലേ, അതൊക്കെ അവന്റെ മനസിൽനിന്ന് വന്നതാണ്. അല്ലാതെ വെറുതെ സ്റ്റേജിൽ കയറി വായിൽ വന്ന് പറഞ്ഞതല്ല, അതാണ് ഇവിടുത്തെ ചിത്രം.
സിനിമ മേഖലയെ സംരക്ഷിക്കാൻ വേണ്ടി ഇതൊന്നും ഇല്ലെന്ന് പറയാനാകില്ലല്ലോ. ഒരു നടനെന്ന നിലയിൽ എനിക്ക് തോന്നിയത് എന്റെ ഉള്ളിന്റെ ഉള്ളിൽനിന്ന് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് അഭിനയം.
എന്നാൽ കഥാപാത്രമായി മാറാൻ വേറെ എന്തെങ്കിലും സാധനം വായിലിടണമെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും. ഡ്രഗ് ആണ് ഇപ്പോൾ അഭിനയിക്കുന്നത്.
പണ്ടൊക്കെ അങ്ങനെ അല്ലല്ലോ. സ്റ്റാർട്, കാമറ, ആക്ഷൻ എന്ന് പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന മാറ്റമുണ്ടല്ലോ. അഭിനയിക്കാൻ അറിയാത്തവരാണ് ഇത് കഴിക്കുന്നത്.
അപ്പോൾ പലതും അവരിൽ സംഭവിക്കും. എന്തൊരു പെർഫോമെൻസ് ആണെന്ന് തോന്നും. പെർഫോം ചെയ്യുന്നത് ആർട്ടിസ്റ്റ് അല്ല, ഡ്രഗ് ആണ്.
-ദേവൻ