ജിദ്ദ: സൗദി അറേബ്യയിൽ ചൂട് വർധിക്കുന്നു. കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകൾ വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ സമാനിൽ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു.
അല്‍ഹസയിലും ദാനയിലും 47 ഡിഗ്രിയും ദമ്മാം ഹഫര്‍ബാത്തിന്‍, അല്‍ഖര്‍ജ് ഭാഗങ്ങളില്‍ 46 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളായി റിയാദിലും മക്കയിലും മദീനയിലും ചൂട് 45 ഡിഗ്രി വരെയെത്തി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 20 ഡിഗ്രി സെല്‍ഷ്യസ് അബഹയില്‍ രേഖപ്പെടുത്തി. ഖുറയ്യാത്ത, അല്‍ബാഹ, തുറൈഫ് ഭാഗങ്ങളിലും തണുപ്പാണ് അനുഭവപ്പെട്ടു വരുന്നത്.