ഇ​റ്റ​ലി​യി​ലെ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; ആ​റ് പേ​ർ മ​രി​ച്ചു 80 പേ​ർ​ക്ക് പ​രി​ക്ക്

റോം: ​ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ ന​ഗ​ര​ത്തി​ലെ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 80 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു‌​ട​രു​ന്നു.

ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ കോ​ർ​വെ​റ്റോ​യി​ലു​ള്ള “കാ​സാ ഡെ ​കോ​ന്യു​ഗി’ എ​ന്ന വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​ല് നി​ല​ക​ളു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഒ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ചു. നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​ര​സ​ഹാ​യം കൂ​ടാ​തെ എ​ഴു​ന്നേ​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ കി​ട​ക്ക​വി​രി​യി​ൽ പൊ​തി​ഞ്ഞ് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

167 പേ​ർ താ​മ​സി​ച്ചി​രു​ന്ന വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെ 80 പേ​രെ മ​റ്റൊ​രു നി​ല​യ​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്നും മ​റ്റു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​തെ​ന്ന് ക​രു​തു​ന്ന മു​റി​യി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ പൊ​ള്ള​ലേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും നാ​ല് പേ​ർ വി​ഷ​പ്പു​ക ശ്വ​സി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment