ദാരെസ് സലാം: ഒന്നാം ലോകമഹായുദ്ധകാലത്ത് കോമൺവെൽത്ത് പടയ്ക്കായി പോരാടവെ ടാൻസാനിയയിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യൻ പടയാളികൾക്ക് ആദരമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ടാൻസാനിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ദാരെസ് സലാം നഗരത്തിലെ കോമൺവെൽത്ത് യുദ്ധസ്മാരകം ജയശങ്കർ സന്ദർശിച്ചത്. 14 ഇന്ത്യൻ പടയാളികളടക്കം 1,500 സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകത്തിൽ ജയശങ്കർ പുഷ്പചക്രം അർപ്പിച്ചു.
1917-ൽ ഒന്നാം ലോകയുദ്ധക്കാലത്ത് അന്ന് ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് ബ്രിട്ടീഷ് സൈന്യത്തിനായി പോരാടവെ മരിച്ച ഇന്ത്യൻ പടയാളികളെ ഹിന്ദുമത ആചാരപ്രകാരം ദാരെസ് സലാം നഗരത്തിൽത്തന്നെ സംസ്കരിക്കുകയായിരുന്നു.