വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷം; കു​ട്ടി​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കി​യ മൂന്ന് അ​യ​ൽ​വാ​സി​ക​ളെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; നടന്നത് തുറന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർ റോബിൻ

ലു​ധി​യാ​ന: കു​ട്ടി​ക​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കി​യ അ​യ​ല്‍​വാ​സി​ക​ളാ​യ മൂ​ന്നു​പേ​രെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലെ താ​ബ്രി​യി​ലാ​ണ് സം​ഭ​വം.

സു​രീ​ന്ദ​ര്‍ കൗ​ര്‍(70), ഭ​ര്‍​ത്താ​വ് ച​മ​ന്‍​ലാ​ല്‍(75), ഭ​ര്‍​തൃ​മാ​താ​വ് സൂ​ര്‍​ജി​ത്(90) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ റോ​ബി​ന്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു റോ​ബി​ന്‍റെ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഇത്ര​യും നാ​ളു​ക​ളാ​യി​ട്ടും കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നെ ചൊ​ല്ലി അ​യ​ല്‍​വാ​സി​ക​ളാ​യ ഇ​വ​ര്‍ റോ​ബി​നെ നി​ര​ന്ത​രം ക​ളി​യാ​ക്കു​മാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ മു​ന്നി​ല്‍​വ​ച്ചും ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത് റോ​ബി​നി​ല്‍ പ​ക​യു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ റോ​ബി​ന്‍ ചു​റ്റി​ക കൊ​ണ്ട് ഇ​വ​രു​ടെ ത​ല​യി​ല്‍ അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

പാ​ല്‍​ക്കാര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണം റോ​ബി​നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​റാ​ണ് റോ​ബി​ന്‍.

Related posts

Leave a Comment