“ലോ​ക​ക​പ്പി​ൽ ക​ളി​ക്ക​ണ​മെ​ങ്കി​ൽ കി​ട​ക്ക പ​ങ്കി​ട​ണം’; സാം​ബി​യ​ൻ കോ​ച്ചി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം

ലു​സാ​ക: വ​നി​താ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ ടീ​മി​ലെ സ്ഥാ​നം നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ത​ന്നോ​ടൊ​പ്പം കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്ന് സാം​ബി​യ​ൻ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ പ്ര​ധാ​ന പ​രി​ശീ​ല​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം.

ടീ​മി​ന്‍റെ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യ ബ്രൂ​സ് എം​വാ​പ്പെ​യ്ക്കെ​തി​രെ​യാ​ണു ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. വ​നി​താ ലോ​ക​ക​പ്പി​ന് ആ​ദ്യ​മാ​യി യോ​ഗ്യ​ത നേ​ടി​യ സാം​ബി​യ​ൻ ടീം ​അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​നാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

എ​ന്നാ​ൽ എം​വാ​പ്പെ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണം 2022ൽ ​ത​ന്നെ ഉ​യ​ർ​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഫി​ഫ ഏ​റെ​നാ​ളാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും സാം​ബി​യ​ൻ ഫു​ട്ബോ​ൾ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഇ​തി​നി​ടെ സാം​ബി​യ​ൻ അ​ണ്ട​ർ 17 വ​നി​താ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നെ​തി​രെ​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ‌‌

എ​ന്നാ​ൽ കേ​സു​ക​ൾ ഒ​തു​ക്കി​തീ​ർ​ക്കാ​നാ​ണ് സാം​ബി​യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ശ്ര​മി​ച്ച​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​ത്ത​ന്ന പ​രി​ശീ​ല​ക​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ഇ​വ​ർ ക​ണ്ണ​ട​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​ൽ ആ​രോ​പി​ത​രാ​യ​വ​രു​ടെ പേ​രു​ക​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നു​മാ​ണ് ഫി​ഫ അ​റി​യി​ച്ച​ത്.

സ്പെ​യി​ൻ, കോ​സ്റ്റ റി​ക്ക, ജ​പ്പാ​ൻ എ​ന്നീ ടീ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് സി​യി​ലാ​ണ് വ​നി​താ ലോ​ക​ക​പ്പി​ൽ സാം​ബി​യ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജൂ​ലൈ 22ന് ​ജാ​പ്പ​നെ​തി​രെ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ പോ​രാ​ട്ടം.

Related posts

Leave a Comment