അബുദാബി: ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ നിർദേശം നൽകി അബുദാബി ആരോഗ്യവകുപ്പ്. രണ്ടു വർഷത്തിനകം അയ്യായിരം സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ ജോലി നൽകണമെന്നാണ് നിർദേശം.
ഡോക്ടർ, നഴ്സ്, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽ തസ്തികകൾ എന്നിവക്ക് പുറമേ, ആരോഗ്യമേഖലയിലെ അക്കൗണ്ടിംഗ്, ഫിനാൻസ്, എച്ച്ആർ, ലീഗൽ ഒഴിവുകളിലും യുഎഇ സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
അബുദാബിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്കാണ് ആരോഗ്യ വകുപ്പ് സ്വദേശി വൽകണത്തിന് പുതിയ ലക്ഷ്യം നൽകിയിരിക്കുന്നത്.