സ്വീഡന്‍റെ നാറ്റോ അംഗത്വം: പിന്തുണയ്ക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ച് തുർക്കി


സ്റ്റോ​​​ക്ക്ഹോം: തു​​​ർ​​​ക്കി​​​ക്ക് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​ത്വം ന​​​ൽ​​​കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്താ​​​ൽ നാ​​​റ്റോ​​​യി​​​ൽ അം​​​ഗ​​​ത്വ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന സ്വീ​​​ഡ​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​മെ​​​ന്നു തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ത​​യ്യി​​​ബ് എ​​​ർ​​​ദോ​​​ഗ​​​ൻ.

നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​രാ​​​നു​​​ള്ള സ്വീ​​​ഡ​​​ന്‍റെ ശ്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ൾ​​​ഫ് ക്രി​​​സ്റ്റേ​​​ഴ്സ​​​ണ്‍ വി​​​ളി​​​ച്ച ലോ​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​നു മു​​​ന്പാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ൻ നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

നാ​​​റ്റോ​​​യി​​​ൽ സ്വീ​​​ഡ​​​നെ വേ​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ തു​​​ർ​​​ക്കി​​​യെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

എ​​​ർ​​​ദോ​​​ഗ​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത നീ​​​ക്കം നാ​​​റ്റോ​​​യി​​​ൽ 32- ാം അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ്വീ​​​ഡ​​​ന്‍റെ സാ​​​ധ്യ​​​ത അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ക്കി. എ​​​ല്ലാ നാ​​​റ്റോ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മു​​​ള്ള സ്വീ​​​ഡ​​​ന്‍റെ ശ്ര​​​മ​​​ത്തി​​​ന് തു​​​ർ​​​ക്കി​​​യും ഹം​​​ഗ​​​റി​​​യും ത​​​ട​​​സ​​​മാ​​​ണ്.

“50 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ വാ​​​തി​​​ൽ​​​ക്ക​​​ൽ തു​​​ർ​​​ക്കി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്, മി​​​ക്ക​​​വാ​​​റും എ​​​ല്ലാ നാ​​​റ്റോ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​പ്പോ​​​ൾ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ്”-​​എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു.

തു​​​ർ​​​ക്കി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ അം​​​ഗ​​​ത്വം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച ടെ​​​ലി​​​ഫോ​​​ണി​​​ലൂ​​​ടെ എ​​​ർ​​​ദോ​​​ഗ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​താ​​​യി എ​​​ർ​​​ദോ​​​ഗ​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ അം​​​ഗ​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ബൈ​​​ഡ​​​നും എ​​​ർ​​​ദോ​​​ഗ​​​നും നേ​​​ര​​​ത്തെ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി വി​​​ൽ​​​നി​​​യ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ശ്ചാ​​​ത്യ സ​​​ഖ്യ​​​ത്തി​​​ൽ അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ്വീ​​​ഡ​​​ന്‍റെ ശ്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് എ​​​ർ​​​ദോ​​​ഗ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഫോ​​​ണ്‍ കോ​​​ളി​​​ൽ സ്വീ​​​ഡ​​​ൻ ‘​എ​​​ത്ര​​​യും വേ​​​ഗം​’ നാ​​​റ്റോ​​​യി​​​ൽ ചേ​​​രു​​​ന്ന​​​ത് കാ​​​ണാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യും വൈ​​​റ്റ് ഹൗ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ർ​​​ദോ​​​ഗ​​​നും സ്വീ​​​ഡി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ൾ​​​ഫ് ക്രി​​​സ്റ്റേ​​​ഴ്സ​​​ണും വി​​​ൽ​​​നി​​​യ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

Related posts

Leave a Comment