കൊച്ചി: മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച ചോദ്യം ചെയ്യും.
ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ്.സുരേന്ദ്രന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. അവധിയിലായിരുന്ന അന്വേഷണോദ്യാഗസ്ഥന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്. റസ്റ്റം മടങ്ങിയെത്തിയ ശേഷം പ്രതികളെ ചോദ്യം ചെയ്യാനുള്ള നീക്കം.
ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസില്‍ മോന്‍സനുമായി ബന്ധമുണ്ടെന്ന് കണ്ട് 2022 നവംബര്‍ മുതല്‍ സസ്പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു.
കേസ് ഐജി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പുരാവസ്തുക്കള്‍ വാങ്ങുന്നതിനായി ആന്ധ്രാസ്വദേശിയെ മോന്സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്ന് കണ്ടെത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യം തേടി പോലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.