കുമരകം: മനുഷ്യന്റെ ക്രൂരതയ്ക്കിരയായി പക്ഷിക്കു ദാരുണാന്ത്യം. തൊണ്ടയിൽ കുരുങ്ങിയ ചൂണ്ടയുമായി മരച്ചില്ലയിലെ പ്ലാസ്റ്റിക് നൂലിൽ മണിക്കൂറുകളോളം തൂങ്ങിക്കിടുന്ന മുണ്ടി ഇന്നലെ രാത്രിചത്തു.
കുമരകം ഗവ. ആശുപത്രി റോഡിൽ മനയത്ത് പാലത്തിനു സമീപത്തെ വലിയ തണൽമരത്തിന്റെ മുകളിലാണ് മുണ്ടി പ്ലാസ്റ്റിക് നൂലിൽ തൂങ്ങികിടന്നത്.
മുണ്ടിയുടെ നിസഹായവസ്ഥ കണ്ടു സമീപവാസികൾ എത്തിയെങ്കിലും വളരെ ഉയരത്തിൽ തൂങ്ങിക്കിടന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല.
വയലിൽ എത്തുന്ന വെളിര്, മുണ്ടി തുടങ്ങിയ പക്ഷികളെ ചൂണ്ടയിൽ മീൻ തീറ്റയായിട്ട് കുമരകം മേഖലയിൽ വ്യാപകമായി പിടിക്കുന്നുണ്ട്.