തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരിൽ ചിലരും ആയുർവേദ ചികിത്സയിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്നത്തെ പതിവു മന്ത്രിസഭായോഗം ഓണ്‍ലൈനിൽ. സിപിഐയുടെ മന്ത്രി കെ. രാജനും തൃശൂരിൽ ആയുർവേദ ചികിത്സയിലാണ്.
ആയുർവേദ ചികിത്സയിലായതിനാൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലേക്കും വരുന്നത് കുറവാണ്. ഇന്നലെ ക്ലിഫ് ഹൗസിലിരുന്നാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ യോഗത്തെ മുഖ്യമന്ത്രി നിയന്ത്രിച്ചത്.
മൂന്നാഴ്ചത്തേക്കാണ് ചികിത്സ. കഴിഞ്ഞ ആഴ്ചയാണ് ചികിത്സ തുടങ്ങിയത്. പുതിയ മദ്യനയം സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കുമെന്നാണു സൂചന.