യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി


ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ‌​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

ബാ​സ്റ്റൈ​ൽ ദി​നാ​ഘോ​ഷ ച‌​ട​ങ്ങു​ക​ളു​ടെ ഔ​ദ്യോ​ഗി​ക അ​തി​ഥി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഫ്രാ​ൻ​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

ജൂ​ലൈ 13,14 തീ​യ​തി​ക​ളി​ലെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം 15-ാം തീ​യ​തി മോ​ദി യു​എ​ഇ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ നാ​ഹ്‌​യ​നു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന്യൂ​യോ​ർ​ക്കി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​ന്ത്യ – ഫ്രാ​ൻ​സ് – യു​എ​ഇ ത്ര​യം സൗ​രോ​ർ​ജ വി​ക​സ​നം, കാ​ലാ​വ​സ്ഥാ​മാ​റ്റ നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കാ​യു​ള്ള ഐ​ക്യ​മു​ന്നേ​റ്റ​ത്തി​ന് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്തലത്തിൽ കൂ​ടി​യാ​ണ് മോ​ദി​യു​ടെ യു​എ​ഇ സ​ന്ദ​ർ​ശ​നം.

Related posts

Leave a Comment