ഫുജൈറ: യുഎഇയിലെ ഫുജൈറ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒമാനിന്റെ ബജറ്റ് എയർലൈനായ സലാം എയർ സർവീസ് തുടങ്ങി. ഇവിടെ നിന്ന് ഇനി മസ്കറ്റ് വഴി തിരുവനന്തപുരത്തേയ്ക്കും പറക്കാം. ആഴ്ചയിൽ രണ്ട് ദിവസം സർവീസുണ്ടാകും. 450 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
മസ്കറ്റിൽ നിന്ന് പുറപ്പെട്ട സലാം എയറിന്റെ ആദ്യവിമാനം ബുധനാഴ്ച രാവിലെ 8.45നാണ് ഫുജൈറ വിമാനത്താവളത്തിൽ ഇറങ്ങി. ജലാഭിവാദനം നൽകിയായിരുന്നു സ്വീകരണം. രാവിലെ 10.38ന് 97 യാത്രക്കാരുമായി സലാം എയർ വിമാനം മസ്കറ്റിലേക്ക് തിരിച്ചു പറന്നു.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രാദേശികസമയം രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്കറ്റിലേക്ക് വിമാനം പുറപ്പെടും. ട്രാൻസിറ്റിന് ശേഷം രാത്രി 10.55 -ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.45 -ന് തിരുവനന്തപുരത്ത് എത്തും.
രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നത്.