ജയ്പുര്‍: രാജസ്ഥാനില്‍ പത്തൊമ്പതുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കൂട്ടബലാത്സംഗത്തിനുശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റില്‍ തള്ളി.
ഭിലാപാഡയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. റോഡിലൂടെ യാത്ര ചെയ്തവരാണ് കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.