ലണ്ടൻ: വിംബിൾഡണിൽ ചരിത്രമായി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വുൺഡ്രൊസോവ. ചെക് സുന്ദരി, ഓപ്പൺ യുഗത്തിൽ വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ സീഡ് ചെയ്യപ്പെടാത്ത താരമായി.
യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് ചെക് താരം കലാശപ്പോരിന് അർഹയായത്.
ഇതുവരെ വിംബിൾഡണിൽ ആദ്യ രണ്ട് റൗണ്ട് പിന്നിടാത്ത താരമായിരുന്ന വുൺഡ്രൊസോവ നേരിട്ടുള്ള സെറ്റുകൾക്കാണ് എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-3, 6-3.