വിഴിഞ്ഞം: നാലംഗ കുടുംബം വിഷം കഴിച്ച നിലയിൽ. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വിഴിഞ്ഞം പുല്ലാന്നി മുക്ക് ശിവ ബിന്ദുവിൽ ശിവരാജൻ (56) മകൾ അഭിരാമി (26) എന്നിവരാണ് മരിച്ചത്.
ശിവരാജന്റെ ഭാര്യ ബിന്ദു (53) മകൻ അർജുൻ (20) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിഞ്ഞശേഷം ഉറങ്ങാൻ കിടന്ന അർജുന് കലശലായ ഛർദ്ദി അനുഭവപ്പെട്ടിരുന്നു. പുലർച്ചെ നാല് മണിയോടെ അസുഖമറിയിക്കാൻ അച്ഛനെ വിളിച്ചുണത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല.
തുടർന്ന് ഇളയച്ഛനെ വിവരമറിയിച്ചു. ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് അഭിരാമിയും ശിവരാജനും മരിച്ചതായറിയുന്നത്.
അവശരായ അർജുനെയും ബിന്ദുവിനെയും 108 ആംബുലൻസിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിഴിഞ്ഞം ചൊവ്വരയിൽ ജ്വല്ലറി നടത്തിയിരുന്ന ശിവരാജന് നാല്പത് ലക്ഷ ത്തോളം രൂപയുടെ കട ബാധ്യതയുള്ളതായി അറിയുന്നു. ഇതിനായി വീട് വില്പന നടത്താനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് മരണം.
ബിരുദ പഠന ശേഷം പിഎസ് സി കോച്ചിംഗിന് പോവുകയായിരുന്നു മരിച്ച അഭിരാമി. വിഴിഞ്ഞം പോലീസ് കേസെടുത്തു. കട ബാധ്യതയെ തുടർന്ന് വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചു