തിരുവല്ല: ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെയും മകനെയും തല്ലിച്ചതച്ചയാള്‍ അറസ്റ്റില്‍. കുറ്റൂര്‍ വെള്ളാഞ്ചേരില്‍ വീട്ടില്‍ സുരേഷിനെയാണ് (53) തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് സുരേഷ് ബുധനാഴ്ച രാത്രി ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ എത്തിയ 12 വയസുകാരനായ മകനെയും സുരേഷ് ഉപദ്രവിച്ചു.
രോഗിയായ ഭാര്യയുടെ പേരിലുള്ളതാണ് സ്ഥിര നിക്ഷേപം. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ചേര്‍ന്ന് ഭാര്യയെയും മകനെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ തിരുവല്ല പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യത്തിന് അടിമയായ സുരേഷ് ഭാര്യയുടെ പേരിലുള്ള സ്ഥിരനിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 29നു രാത്രി എട്ടരയോസെുരേഷ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്നീട് ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ റിമാന്‍ഡ് ചെയ്തു.