മെൽബൺ: ഓസ്ട്രേലിയയിൽ ഖലിസ്ഥാൻ വാദികൾ ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ വിദ്യാർഥിയെ ഇരുന്പുദണ്ഡിന് ആക്രമിച്ചു.
സിഡ്നിയിലെ പടിഞ്ഞാറൻ മേഖലയായ മെറിലാൻഡ്സിലാണ് വിദ്യാർഥി ആക്രമിക്കപ്പെട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾ എതിർത്തതാണ് ഖലിസ്ഥാൻ വാദികളുടെ പ്രകോപനത്തിനു കാരണം.
ഡ്രൈവറായും ജോലി ചെയ്യുന്നയാളാണ് വിദ്യാർഥി. ഇന്നലെ വെളുപ്പിന് ജോലിക്കു പോകവേ അഞ്ചു ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തുകയായിരുന്നു.
വാഹനത്തിൽനിന്നു വിദ്യാർഥിയെ വലിച്ചു താഴെയിട്ട അക്രമികൾ ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയാണ് ആക്രമണം നടത്തിയത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.