ചെറായി: നിരോധിച്ച പുകയില ഉത്പന്നമായ ഹാൻസ് വില്പന നടത്തിയ രണ്ട് യുവാക്കളെ മുനമ്പം പോലീസ് അറസ്റ്റു ചെയ്തു.
ചെറായി രാമവർമ സ്കൂളിന് പടിഞ്ഞാറു പല്ലേക്കാട്ട് വീട്ടിൽ അഖിൽ (32), അയ്യമ്പിള്ളി പുന്നപ്പറസിൽ രാഘവൻ മകൻ രഞ്ചിത്ത് (32) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്നും 40 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുനമ്പം എസ് ഐ സനീഷ്, എഎസ്ഐ കെ.ആർ. ആന്റണി ജെയ്സൻ, സുധീശൻ , സിപിഒ ദീപക് എന്നിവർ നടത്തിയ റെയ്ഡിലാണ് ഇരുവരും കുടുങ്ങിയത്.
നിരോധിത പുകയില ഉത്പന്നങൾ വിപണനം നടത്തുന്ന കൂടുതൽ പേരെ പറ്റി വിവരം ലഭിച്ചിട്ടുള്ളതായും പരിശോധന കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.