കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ആറു മാസത്തിനിടെ ജോലി നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാൽ ജോലി അവസാനിപ്പിച്ചും രാജ്യംവിട്ടത് പതിനായിരത്തിലധികം വിദേശ തൊഴിലാളികൾ. സ്വദേശിവൽക്കരണം മൂലം ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടും.
നാടുകടത്തുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ടായിട്ടുണ്ട്. നാടുകടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ്, ശ്രീലങ്കൻ, ഈജിപ്തുകാർ, ബംഗ്ലാദേശികൾ എന്നിവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ആയിരത്തിലേറെ പ്രവാസികളാണ് നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത്.
കഴിഞ്ഞവർഷം രണ്ടര ലക്ഷത്തോളം വിദേശികളാണ് കുവൈറ്റ് വിട്ടത്. ഇവരിൽ ഏഴായിരം പേരും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. നിലവിൽ സർക്കാർ ജീവനക്കാരിൽ 91,000 പേരാണ് വിദേശികൾ.