പ്രണയ സാക്ഷാത്കാരത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് കമിതാക്കള്‍. ബിഹാറില്‍ കാമുകനെ കാണാനായി ഒരു കാമുകി ചെയ്ത കടുംകൈ ഒരു ഗ്രാമത്തെത്തന്നെയാണ് ഇരുട്ടിലാക്കിയത്.
ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനുമായി സൈ്വര്യവിഹാരം നടത്തുന്നതിനായി യുവതി ഗ്രാമത്തിലെ വൈദ്യുതി അപ്പാടെ വിച്ഛേദിച്ചിരിക്കുകയാണ് യുവതി ചെയ്തത്.
ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി.
നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.