കെ​എ​സ്ആ​ർ​ടി​സി​ 6,089 ജീ​വ​ന​ക്കാ​രെ സ്ഥ​ലംമാ​റ്റി; സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വി​നെതിരേ ജീവനക്കാർ


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ക​ണ്ട​ക്‌ടർ, ഡ്രൈ​വ​ർ എ​ന്നി​വ​രു​ടെ സ്ഥ​ലംമാ​റ്റ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി. 2083 ക​ണ്ട​ക്‌ടർ​മാ​ർ​ക്കും 3286ഡ്രൈ​വ​ർ​മാ​ർ​ക്കുമാണ് സ്ഥലം മാറ്റം.

ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ട​ക്‌ടർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് 1148 പേ​രെ​യും അം​ഗ​സം​ഖ്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1655 പേ​രെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യി​ട്ടു​ള്ള​ത്.

ഡ്രൈ​വ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച് 1322 പേ​രെ​യും അം​ഗ​സം​ഖ്യ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1964 പേ​രെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യി​ട്ടു​ള്ള​ത്.

പൊ​തു സ്ഥ​ലം മാ​റ്റ​ത്തി​ന് നേ​ര​ത്തെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. ക​ര​ട് പ​ട്ടി​ക​യ്ക്കെതി​രേ ജീ​വ​ന​ക്കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ക​യും പ​രാ​തി​ക​ൾ ന​ല്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച്, അ​പാ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച്, നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​ണ് സ്ഥ​ലം മാ​റ്റ​മെ​ന്ന്, സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ൽ സിഎംഡി വ്യക്ത​മാ​ക്കു​ന്നു.

ജൂ​ലൈ 10 ലെ ​ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ്ഥ​ലംമാ​റ്റ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ, ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ലു​ള്ള​വ​ർ, അ​ന​ധി​കൃ​ത​മാ​യി ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ, ശൂ​ന്യ​വേ​ത​ന അ​വ​ധി​യി​ലു​ള്ള​വ​ർ, മ​ര​ണ​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലംമാ​റ്റ പ​ട്ടി​ക​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാം.

ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ചീ​ഫ് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.

​ലംമാ​റ്റ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​ന​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. സ​ജീ​വ രാ​ഷ്‌ട്രീയ​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി.

സീ​നി​യ​ർ ജീ​വ​ന​ക്കാ​രെ ഏ​റ്റ​വു​മ​ടു​ത്ത യൂ​ണി​റ്റി​ലും ജൂ​ണിയ​ർ ജീ​വ​ന​ക്കാ​രെ ദൂ​രം കൂ​ടി​യ യൂ​ണി​റ്റി​ലും നി​യ​മി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ചു.

ജി​ല്ല​യ്ക്ക് അ​ക​ത്തേ​ക്കാ​ണെ​ങ്കി​ൽ ജൂ​ണിയ​ർ ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റേ​ണ്ട​ത്. ഇ​തെ​ല്ലാം ലം​ഘി​ച്ചു​കൊ​ണ്ട്, ഒ​രു ക​റ​ക്കി കു​ത്ത് പോ​ലെ​യാ​ണ് സ്ഥ​ലം മാ​റ്റ പ​ട്ടി​ക എ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റീസ് ആ​രോ​പി​ച്ചു.

Related posts

Leave a Comment