സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം എ​ന്ന ചി​ത്ര​ത്തിലെ അ​ഭി​ന​യ​മി​ക​വി​ന് മ​മ്മൂ​ട്ടിയെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

രേ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​ വി​ൻ​സി അ​ലോ​ഷ്യ​സ് മി​ക​ച്ച ന​ടി​യാ​യി. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ (​അ​റി​യി​പ്പ്) തെരഞ്ഞെടുക്കപ്പെട്ടു. പി​ആ​ർ ചേ​ബം​റി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ (ന്നാ ​താ​ൻ കേ​സ് കൊ​ട്), അ​ല​ൻ​സി​യ​ർ (​അ​പ്പ​ൻ) എന്നിവർക്ക് മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള ജൂ​റി പരാമർശം ലഭിച്ചു.

സ്വ​ഭാ​വ​ന​ടി-​ ദേ​വി വ​ർ​മ (​സൗ​ദി വെ​ള്ള​യ്ക്ക)

സ്വ​ഭാ​വ ​ന​ട​ൻ – ​വി.​പി.​കു​ട്ടി​കൃ​ഷ്ണ​ൻ (​ന്നാ താ​ൻ കേ​സ് കൊ​ട്)

മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥം- സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ (സി​നി​മ​യു​ടെ ദേ​ശ​ഭാ​വ​ന​ക​ൾ)

മികച്ച ചലച്ചിത്ര ലേഖനം – സാബു പ്രവദാസ് (പുനസ്ഥാപനം എന്ന നവേന്ദ്രജാലം)

സ്ത്രീ ​ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗം- ശ്രു​തി ശ​ര​ണ്യം (ബി. 32 ​മു​ത​ൽ 42 വ​രെ)

മി​ക​ച്ച വി​ഷ്വ​ൽ എ​ഫ​ക്ട് – അ​നീഷ്. ടി, ​സു​മേ​ഷ് ഗോ​പാ​ൽ (​വ​ഴ​ക്ക്)

മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം -​ പ​ല്ലൊട്ടി 90s കി​ഡ്സ്

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ -​ ഷാ​ഹി ക​ബീ​ർ (​ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ)

ജ​ന​പ്രീ​തി​യും ക​ലാ​മൂ​ല്യ​വു​മു​ള്ള ചി​ത്രം – ന്നാ ​താ​ൻ കേ​സ് കൊ​ട്

മി​ക​ച്ച നൃ​ത്ത സം​വി​ധാ​നം -​ ഷോ​ബി പോ​ൾ​രാ​ജ് (ത​ല്ലു​മാ​ല)

ഡബ്ബിംഗ് ആ​ർ​ടി​സ്റ്റ് (പെ​ൺ) – പൗ​ളി വി​ത്സ​ൺ (സൗ​ദി വെ​ള്ള​യ്ക്ക)

ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ് ആ​ൺ) -​ ഷോ​ബി തി​ല​ക​ൻ (പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട്)

വ​സ്ത്ര​ലാ​ങ്ക​രം – ​മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ (​സൗ​ദി വെ​ള്ള​യ്ക്ക)

മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് – ​റോ​ണ​ക്സ് സേ​വ്യ​ർ (ഭീ​ഷ്മ​പ​ർ​വം)

ലാ​ബ് ക​ള​റി​സ്റ്റ് – ആ​ഫ്റ്റ​ർ സ്റ്റു​ഡി​യോ റോ​ബ​ർ​ട്ട് (ഇ​ല​വീ​ഴാപൂ​ഞ്ചി​റ)

ശ​ബ്ദ​രൂ​പകൽപന – അ​ജ​യ​ൻ അ​ടാ​ട്ട് (​ഇ​ല​വീ​ഴാപൂ​ഞ്ചി​റ)

ശ​ബ്ദ​മി​ശ്ര​ണം – ബി​ബി​ൻ നാ​യ​ർ (​ന്നാ താ​ൻ കേ​സ് കൊ​ട്)

സിം​ഗ്സൗ​ണ്ട് -​ വൈ​ശാ​ഖ് വി.​ബി (​അ​റി​യി​പ്പ്)

ക​ലാ​സം​വി​ധാ​യ​ക​ൻ – ജോ​തി​ഷ് ശ​ങ്ക​ർ (ന്നാ ​താ​ൻ കേ​സ് കൊ​ട്)

ചി​ത്ര​സം​യോ​ജ​നം – ​നി​ഷാ​ദ് യൂ​സ​ഫ് (​ത​ല്ലു​മാ​ല)

പി​ന്ന​ണി​ ഗാ​യി​ക – മൃ​ദു​ല വാ​ര്യ​ർ (​പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട്)

പി​ന്ന​ണി ഗാ​യ​ക​ൻ- ക​ബി​ൽ ക​പി​ല​ൻ (​പ​ല്ലൊട്ടി 90s കി​ഡ്സ്)

പ​ശ്ചാ​ത്ത​ല സം​ഗീ​തം – ഡോ​ൺ വി​ൻ​സ​ന്‍റ് (​ന്നാ താ​ൻ കേ​സ് കൊ​ട്)

സം​ഗീ​ത​ സം​വി​ധാ​യ​ക​ൻ -​ എം. ജ​യ​ച​ന്ദ്ര​ൻ (​പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട്, ആ​യി​ഷ)

ഗാ​ന​ര​ചി​താ​വ് – ​റ​ഫീ​ഖ് അ​ഹ​മ്മ​ദ് (​വി​ഡ്ഢി​ക​ളു​ടെ മാ​ഷ്)

അവലംബിത തി​ര​ക്ക​ഥ – രാ​ജേ​ഷ് കു​മാ​ർ (​ഒ​രു തെ​ക്ക​ൻ ത​ല്ല് കേ​സ്)

തി​ര​ക്ക​ഥാ​കൃ​ത്ത് – ​ര​തീ​ഷ് ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ (​ന്നാ താ​ൻ കേ​സ് കൊ​ട്)

ഛായ​ഗ്രാഹ​ക​ൻ -​ മ​നേ​ഷ് മാ​ധ​വ​ൻ (​ഇ​ല​വീ​ഴാ പൂ​ഞ്ചി​റ), ചന്ദ്രു സെൽവരാജ് (വഴക്ക്)

ക​ഥാ​കൃ​ത്ത് – ​ക​മ​ൽ കെ.​എം (​പ​ട)

ബാ​ല​താ​രം(​പെ​ൺ) – ​ത​ൻ​മ​യ സോ​ൾ(​വ​ഴ​ക്ക്)

ബാ​ല​താ​രം (ആ​ൺ) – മാ​സ്റ്റ​ർ ഡാ​വി​ഞ്ചി (​പ​ല്ലൂ​ട്ടി 90 കിഡ്സ്)


അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​ക്കു​ള്ള ആ​ദ​ര​വ് അ​ർ​പ്പി​ച്ചാ​ണ് മ​ന്ത്രി സജി ചെറിയാൻ വാ​ർ​ത്ത​സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്.

ബം​ഗാ​ളി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ഗൗ​തം ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ അ​ന്തി​മ ജൂ​റി​യി​ല്‍ ഛായാ​ഗ്രാ​ഹ​ക​ൻ ഹ​രി നാ​യ​ർ, ശ​ബ്ദ ലേ​ഖ​ക​ൻ ഡി. ​യു​വ​രാ​ജ്, ന​ടി ഗൗ​ത​മി, പി​ന്ന​ണി ഗാ​യി​ക ജെ​ൻ​സി ഗ്രി​ഗ​റി എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ന​ട​ക്കാ​നി​രു​ന്ന പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ റെ​ക്കോ​ഡു​മാ​യി 154 സി​നി​മ​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. പ്രാ​ഥ​മി​ക ജൂ​റി ക​ണ്ട ശേ​ഷം 30 ശ​ത​മാ​നം ചി​ത്ര​ങ്ങ​ളാ​ണ് അ​ന്തി​മ ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

 

Related posts

Leave a Comment