ഫ്ലോറിഡ: ചൂടേറിയ ചിക്കൻ നഗറ്റ് കാലിൽ വീണ നാലു വയസുള്ള പെൺകുട്ടിക്കു പൊള്ളലേറ്റ സംഭവത്തിൽ പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയിനായ മക്ഡൊണാൾഡ്സിന് എട്ട് ലക്ഷം ഡോളർ പിഴയിട്ട് യുഎസ് കോടതി.
2019ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ മേഖലയിലുള്ള ടാമാറാക് പ്രദേശത്തെ ഡ്രൈവ് ത്രൂ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽനിന്ന് പാഴ്സൽ വാങ്ങിവരുന്ന വഴിക്കാണ് ഒലിവിയ കാരബാലോ എന്ന പെൺകുട്ടിക്കു പരിക്കേറ്റത്.
കമ്പനിയുടെ “ഹാപ്പി മീൽ’ പൊതി കാറിനുള്ളിൽ വച്ച് തു റക്കാൻ ശ്രമിക്കവേ, ചൂടുള്ള നഗറ്റ് കാലിൽ വീണാണു കുട്ടിക്കു പരിക്കേറ്റത്. കാരബാലോയുടെ കാലിൽ മുറിപ്പാടുണ്ടായെന്നും ഇത് കുട്ടിയെ മാനസികമായ വിഷമിപ്പിച്ചെന്നും ആരോപിച്ച് 15 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം കുടുംബം കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു.