ഇംഫാല്‍: മണിപ്പുരില്‍ സ്ത്രീയെ നഗ്നയാക്കിയശേഷം തീ കൊളുത്തി കൊലപ്പെടുത്തി. തോബാലിലാണ് സംഭവം. മേയ് ഏഴിനാണ് കത്തിക്കരിഞ്ഞ നിലയില്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇവര്‍ക്കുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നാണ് നിഗമനം. മൃതദേഹം അധികൃതരെത്തി ഇംഫാലിലേക്ക് കൊണ്ടുപോയതായാണ് വിവരം.
നേരത്തെ തോബാലില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കു കയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്.