പതിനെട്ടാംവ​​​യ​​​സി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചു അ​​​യേ​​​ഷ

 

ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ യു​​​വ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് താ​​​രം അ​​​യേ​​​ഷ ന​​​സീം 18-ാം വ​​​യ​​​സി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചു.

ഇ​​​സ്ലാം മ​​​ത​​​വി​​​ശ്വാ​​​സ​​​മ​​​നു​​​സ​​​രി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണു യു​​​വ​​​താ​​​ര​​​ത്തി​​​ന്‍റെ വി​​​ര​​​മി​​​ക്ക​​​ലെ​​​ന്നു പാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​ക്കാ​​​ര്യം അ​​​യേ​​​ഷ പാ​​​ക് ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​നെ (പി​​​സി​​​ബി) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, പി​​​സി​​​ബി വി​​​ര​​​മി​​​ക്ക​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. പാ​​​ക്കി​​​സ്ഥാ​​​നാ​​​യി 30 ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ളും നാ​​​ല് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള താ​​​ര​​​മാ​​​ണ് അ​​​യേ​​​ഷ.

Related posts

Leave a Comment