താ​യ​ങ്ക​രി​യി​ൽ കാ​റി​ൽ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞനി​ല​യി​ൽ; മരിച്ചതാരെന്ന് തിരിച്ചറിയാനായില്ല


എ​ട​ത്വ: താ​യ​ങ്ക​രി ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പം മൃ​ത​ദേ​ഹം കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.എ​ട​ത്വ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​യ നി​ല​യി​ലാ​ണ്.

ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. എ​ട​ത്വ സ്വ​ദേ​ശി​യാ​ണെ​ന്ന് പ​റ​യ​പ്പെടു​ന്നു. ഇന്നു പുലർച്ചെ 3.45 ഓ​ടെ​യാ​ണ് കാ​ർ ക​ത്തു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചത്.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നാ​ലേ​കാ​ലോ​ടെ തീ​ പൂ​ർ​ണ​മാ​യും അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ട​ത്വ മാ​മ്മൂ​ട്ടി​ൽ ജ​യിം​സു​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​റ്റാ നെ​ക്സോ​ൺ എ​ന്ന വാ​ഹ​ന​മാ​ണ് ക​ത്തി​യ​ത്.

Related posts

Leave a Comment