മദ്യാപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സാങ്കേതികതകരാറുള്ള ബ്രെത്തലൈസറുമായി ഇറങ്ങിയ പോലീസ് ആകെ നാണക്കേടാകുകയാണ് പുതിയ സംഭവം.
ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത ആളെയാണ് യന്ത്രത്തിനു പറ്റിയ അബദ്ധം മൂലം പോലീസിനു കസ്റ്റഡിയിലെടുക്കേണ്ടി വന്നത്.
ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പോലീസിന് വിശ്വാസം യന്ത്രത്തിലായിരുന്നു.
ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കോളജ് അധ്യാപകന് കൂടിയായ ഡോ. ലാലു ജോര്‍ജിനാണ് പൊതുജനമധ്യത്തില്‍ ദുരനുഭവം.
ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി 7.30ന് നോര്‍ത്ത് കളമശേരിയില്‍ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം.
സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു.
തുടര്‍ന്നു മറ്റൊരു ബ്രെത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പോലീസ് ഞെട്ടി. റീഡിങ് പൂജ്യം.
തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പോലീസുകാര്‍ ക്ഷമ പറഞ്ഞു. തിരികെ വീട്ടില്‍ കൊണ്ടുചെന്നാക്കി.
അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു. എന്തായാലും സംഭവം പോലീസിനാകെ നാണക്കേടായിരിക്കുകയാണ്.