അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നടന് വിനായന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു.
വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകന് പോലീസിനോട് പറഞ്ഞു.
കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിര്‍ത്തിപ്പോകാനും പറയുകയായിരുന്നു വിനായകന്.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിനായകനെതിരേ വന്‍തോതില്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിനായകന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജനരോഷം അടങ്ങിയില്ല.
നടനും എംഎല്‍എയുമായ ഗണേഷ് കുമാറും വിനായകനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
അന്തസ്സില്ലാത്ത പ്രവൃത്തിയാണ് വിനായകന് ചെയ്തതെന്നും സ്വന്തം അച്ഛന് ചത്തു എന്നു പറയുന്ന ഒരാളുടെ സംസാകാരം എത്രത്തോളം നിലവാരമുള്ളതാണെന്ന് സമൂഹത്തിന് മനസ്സിലായിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇപ്പോഴിതാ ഗണേഷ് കുമാറിന് വ്യക്തമായ മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്.
അച്ഛന് കള്ളനാണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് അച്ഛന് ചത്തു എന്ന് പറയുമ്പോഴെന്നും ചുറ്റും മൈക്കും കാമറയുമൊക്കെ കാണുമ്പോള്‍ താന്‍ ശിവാജി ഗണേഷനാണെന്ന് ഗണേഷിന് തോന്നുമെന്നും വിനായകന് പറഞ്ഞു.
കൂടാതെ സംസ്കാരം പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ചിലപ്പോള്‍ ഞങ്ങള്‍ തോണ്ടി പുറത്തിട്ടേക്കുമെന്നുമായിരുന്നു വിനായകന് പറഞ്ഞത്.
ഫേസ്ബുക്കിലൂടെയാണ് വിനായകന് ഗണേഷിന് മറുപടി നല്‍കിയത്.